സുരക്ഷ ഒരുക്കാൻ വർഷങ്ങൾ വേണ്ടിവരും; ഒടുവിൽ സമ്മതിച്ച് സുക്കർബർഗ്

ചൊവ്വ, 3 ഏപ്രില്‍ 2018 (16:25 IST)
വാഷിങ്ടൺ: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോരാത്ത രീതിയിൽ സുരക്ഷ ഒരുക്കൻ കുറച്ച് വർഷങ്ങൾ വേണ്ടിവരുമെന്ന് തുറന്ന് സമ്മതിച്ച് ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ്. വോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് സുക്കർബർഗ് ഇക്കാര്യം തുറന്ന് സമ്മതിച്ചത്. 
 
ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുക എന്ന നല്ല വശത്തെക്കുറിച്ച് മാത്രമാണ് തങ്ങൾ ശ്രദ്ധ ചെലുത്തിയിത്. സേവനങ്ങൾ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യപ്പെടാം എന്നതിനെക്കുറിച്ച് പഠിക്കാനായി കൂടുതൽ സമയം ചിലവഴിച്ചിരുന്നില്ല. ഇനി ഇത്തരം സാധ്യതകളെ മനസ്സിലാക്കി കൂടുതൽ സുരക്ഷ ഒരുക്കും എന്ന് സുക്കർബർഗ് പറഞ്ഞൂ. എന്നാൽ ഇത് മൂന്നോ ആറോ മാസങ്ങൾകൊണ്ട് പൂർത്തിയാക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും ചില കാര്യങ്ങൾ പൂർത്തീകരിക്കാൻ കുറച്ച് വർഷങ്ങൾ തന്നെ വേണ്ടിവരും എന്നതാണ് വാസ്തവം എന്നും സുക്കർബർഗ് പറഞ്ഞു.
 
ഫേസ്ബുകിലെ വ്യക്തിവിവരങ്ങൾ വലിയതോതിൽ ചോരുകയും ഇത് അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റമുണ്ടാക്കാനായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലും വിവരങ്ങൽ ദുരുരുപയോഗം ചെയ്തതായി തെളിയിക്കപ്പെട്ടു. വിശ്വാസ്യത നഷ്ടപ്പെട്ടതിനെ തുടർന്ന് നിരവധി വ്യക്തികളും സ്ഥാപനങ്ങളൂം ഫേസ്ബുക്കിൽ നിന്നും പിന്മാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുരക്ഷയൊരുക്കാൻ വർഷങ്ങൾ വേണ്ടിവരും എന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് തലവൻ തന്നെ രംഗത്ത് വരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍