കേരളം രക്ഷപ്പെട്ടു; ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ പതിച്ചു - വീണത് ശാന്തസമുദ്രത്തിൽ
നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാൻഗോംഗ്-1പസഫികിലെ ശാന്തസമുദ്രത്തിൽ പതിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പേടകം സമുദ്രത്തിൽ വീണത്.
ഏഴു ടൺ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘർഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ബഹിരാകാശ നിലയത്തിന്റെ ഭൂരിഭാഗവും കത്തിപ്പോയിരുന്നു.
2011 സെപ്റ്റംബർ 29-നു വിക്ഷേപിച്ചതാണു ടിയാൻഗോംഗ് അഥവാ സ്വർഗീയകൊട്ടാരം എന്ന പേരിലുള്ള ബഹിരാകാശ നിലയം. അന്ന് എട്ടര ടൺ ഭാരവും 10.5 മീറ്റർ നീളവും ഉണ്ടായിരുന്നു.
ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചെയോ നിലയം ഭൂമിയിൽ വീഴുമെന്നാണു ചൈനയുടെ പ്രവചനം. ഞായറാഴ്ച ഉച്ചതിരഞ്ഞു പേടകം ഭൂമിക്ക് 179 കിലോമീറ്റർ ഉയരത്തിൽ എത്തിയിരുന്നു. നിലയം കേരളത്തില്‍ വീഴാനുള്ള സാധ്യത ഉണ്ടെന്നുള്ള വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു.