കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; മലയാളികള്‍ ഉള്‍പ്പെടെ 18പേര് മരിച്ചു
കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികൾ ഉൾപ്പെടെ 18 പേര് മരിച്ചു. ഏഴ് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.
വടക്കന്‍ കുവൈത്തിലെ കബദില്‍ ഉച്ചകഴിഞ്ഞായിരുന്നു അപകടം.
ശ്രീകണ്ടാപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന് എന്നിവരാണ് മരിച്ച മലയാളികൾ. അമിത വേഗത്തില്‍ എത്തിയ ബസുകള്‍ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.
ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ബുര്‍ഗാന്‍ എണ്ണപ്പാടത്തിനു സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാര്‍ തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്.