മുറിവുകള്‍ പലവിധമാണുള്ളത്, അടഞ്ഞിരിക്കുന്നത്, രക്തം ഒഴുകിക്കൊണ്ടിരിക്കുന്നത് അഥവ തുറന്നിരിക്കുന്ന മുറിവുകളെന്നിങ്ങനെ രണ്ടുവിധം. എന്നാല്‍ തുറന്നിരിക്കുന്ന മുറിവുകളെ അത്രക്കങ്ങ് നിസ്സാരവല്‍ക്കരിക്കാന്‍ പാടില്ല. ശരീരം ഏറ്റവും കൂടുതല്‍ രോഗഗ്രസ്തമാകാന്‍ തുറന്ന മുറിവുകള്‍ കാരണമാകും.
അടഞ്ഞമുറിവുകള്‍ അഥവാ ചതവുകള്‍ ഉണ്ടാകുന്നത് സാധാരണയാണ്. ശരീരത്തില്‍ ഭാരമേറിയ വസ്‌തുക്കള്‍ വന്നുവീഴുക, കല്ലിലോ മറ്റ് വസ്‌തുവിലോ ശക്‌തിയായി അടിച്ചു വീഴുക, റോഡപകടങ്ങള്‍, സ്‌പോര്‍ട്‌സ് എന്നിവ മൂലം ചതവുകള്‍ സംഭവിക്കാം. ഇത്തരം ചതവുകള്‍ പലപ്പോഴും മരണ കാരണമാകുന്നവയാണ്.
ഇത്തരം അവസ്ഥകള്‍ ഉണ്ടാകുകയാണെങ്കില്‍ ചെയ്യേണ്ടത് എത്രയും പെട്ടന്ന് ആംബുലന്‍സ് സൌകര്യം ഏര്‍പ്പെടുത്തുകയാണ്. ശേഷം തലയിലെ മുറിവിനു മുകളില്‍ വൃത്തിയുള്ള തുണിയോ, ഗോസോ വച്ച ശേഷം വൃത്തിയുള്ള തുണിയോ ബാന്‍ന്റേജോ വച്ച് മൂടികെട്ടുക. ബോധമുണ്ടെങ്കില്‍ തല അല്‍പം ചരിച്ചുവച്ച് കിടത്തുക. അപകടത്തേ തുടര്‍ന്ന് ശ്വാസതടസമുണ്ടെങ്കില്‍ ശ്വാസനാളം തുറക്കാനായി താടി ഉയര്‍ത്തുകയും തല അല്‍പം പുറകോട്ടാക്കുകയും ചെയ്യുക.
അതേസമയം തലയിലെ മുറിവില്‍ തറച്ചു നില്‍ക്കുന്ന അന്യവസ്‌തുക്കള്‍ നീക്കം ചെയ്യുക, തലയിലെ മുറിവ് ഉരച്ചു കഴുകി വൃത്തിയാക്കുക രോഗിയെ കുലുക്കി ഉണര്‍ത്താന്‍ ശ്രമിക്കുക രോഗിക്ക് മദ്യവും ഉറക്കഗുളികകളും നല്‍കുക, വീണുകിടക്കുന്ന രോഗികളെ അശ്രദ്ധയോടെ വലിച്ചു തൂക്കിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല.
അതോടൊപ്പം, കൂര്‍ത്ത ആയുധങ്ങള്‍ കൊണ്ടുള്ള മുറിവുകള്‍, മുനയുള്ള ആയുധങ്ങള്‍ കൊണ്ടും നഖം, സൂചി, പല്ല്, മൃഗങ്ങളുടെ കടി എന്നിവ കൊണ്ടും ഉണ്ടാകുന്ന മുറിവുകള്‍ പുറമേ ചെറുതായി തോന്നുമെങ്കിലും ചര്‍മ്മത്തിനുള്ളില്‍ ആഴം കുടുതലായിരിക്കും. വേദന, നീര്‍ക്കെട്ട്, ചതവ്, രക്‌തസ്രാവം എന്നിവ ഉണ്ടാകാം. അതിനാല്‍ കുട്ടികളില്‍ പനിയും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുറിവുണ്ടാകുന്നതിനൊപ്പം ചെളിയും രോഗാണുക്കളും ശരീരത്തില്‍ പ്രവേശിച്ചാല്‍ അവസ്‌ഥ ഗൗരവമുള്ളതാകാമെന്നതിനാല്‍ കരുതല്‍ നന്നായി തന്നെ വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.