വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി ബിബീഷ് കുടുങ്ങി; പിടിയിലായത് ഇടുക്കിയിലെ ബന്ധു വീട്ടില്‍ നിന്ന്
ബുധന്‍, 4 ഏപ്രില്‍ 2018 (09:06 IST)
വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി ബിബീഷ് പിടിയില്‍. ഇന്നലെ രാത്രി ഇടുക്കിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. വടകര സ്വദേശിയായ ബിബീഷാണ് ഇടുക്കിയിലെ ബന്ധു വീട്ടില്‍ നിന്ന് പിടിയിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കോഴിക്കോട് വടകരയിൽ വിവാഹ വീഡിയോകളിൽ നിന്ന് ചിത്രങ്ങൾ മോർഫ് ചെയ്ത് എടുത്ത് അശ്ളീല വീഡിയോയാക്കിയ സംഭവത്തിലെ മുഖ്യ പ്രതിയാണ് പിടിയിലായ ബിബീഷ്.
സ്റ്റുഡിയോ ഉടമകളായ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുഖ്യ പ്രതിയായ ബിബീഷിനെ പിടികൂടാത്തതില്‍ വലിയ പ്രതിഷേധമായിരുന്നു വടകരയില്‍ ഉയര്‍ന്ന് വന്നിരുന്നത്.
സമരം ശക്തമാവുന്നതിനിടെ ഇന്നലെ ബിബീഷിന് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.
വൈക്കിലശേരിയിലും പരിസരങ്ങളിലുമുള്ള വീട്ടമ്മാരുടെ അശ്ലീല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.