ഭർത്താവ് ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുന്നു; പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയില്‍

വെള്ളി, 16 ഫെബ്രുവരി 2018 (11:50 IST)
അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി യുവതി സുപ്രീംകോടതിയില്‍. ഭർത്താവ് പോണ്‍ സൈറ്റുകൾക്ക് അടിമയാണെന്നും ഇതുമൂലം ദാമ്പത്യ ബന്ധം തകരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുംബൈ സ്വദേശിനിയായ 27കാരി കോടതിയെ സമീപിച്ചിരിക്കുന്നത്.

ഭര്‍ത്താവിന്റെ അശ്ലീല സൈറ്റുകളോടുള്ള താല്‍പ്പര്യം മൂലം വിവാഹ ബന്ധം തകരുമെന്ന അവസ്ഥയിലാണ് ഇപ്പോള്‍. കൂടുതല്‍ സമയവും ഈ സൈറ്റുകളില്‍ സന്ദര്‍ശനം നടത്താനാണ് അദ്ദേഹം സമയം ചെലവഴിക്കുന്നത്. ഇതിനാല്‍ കുടുംബത്തിലെ പല കാര്യങ്ങളും ഭര്‍ത്താവ് അവഗണിക്കുകയാണെന്നും യുവതി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അശ്ലീല വെബ്സൈറ്റുകളോടുള്ള താല്‍പ്പര്യം മൂലം ഭർത്താവ് ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് ഭർത്താവ് നിർബന്ധിക്കുക്കയാണ്. ഇതിനോടകം തന്നെ കുടുംബ കോടതിയെ സമീപിച്ചതായും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

2013ൽ ഓൺലൈൻ പോണോഗ്രഫി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഭിഭാഷകൻ കമലേഷ് വാസ്വാനി മുഖേനയാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍