മൂന്ന് വയസുള്ള കുഞ്ഞിനെ ജ്വല്ലറിയില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവതിയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി മൂന്നാതോട് പനയുള്ളകുന്നുമ്മല്‍ ലിജിന്‍ ദാസ്(28), എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24) എന്നിവരെയാണ് കൊടുവള്ളി പൊലീസ് അറ്സറ്റ് ചെയ്തത്. കോഴിക്കോട് മാനാഞ്ചിറ പാര്‍ക്കിനു സമീപത്തുനിന്നായിരുന്നു ഇരുവരേയും കൊടുവള്ളി എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
യുവതിയെയും കാമുകനെയും കോടതിയില്‍ ഹാജരാക്കിയ ശേഷം അടുത്തമാസം അഞ്ചു വരെയ്ക്ക് റിമാന്‍ഡ് ചെയ്തു. സ്വന്തം മകനെ കടയില്‍ ഉപേക്ഷിച്ച് മുങ്ങിയ കുറ്റത്തിനാണ് കോടതി യുവതിയെ റിമാന്‍ഡ് ചെയ്തത്. ഈ മാസം 10 നായിരുന്നു തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭര്‍ത്താവായ ലിജിന്‍ ദാസിനൊപ്പം ആതിര ഒളിച്ചോടിയത്. തുടര്‍ന്ന് ഭാര്യയെയും കുട്ടിയെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍ഗോഡ്‍, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ യുവതിയും കാമുകനും എത്തിയിരുന്നതായുള്ള വിവരം ലഭിച്ചു. എന്നാല്‍, ഈ മാസം 13ന് വൈകുന്നേരം കുട്ടിയെ പാലക്കാട് മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ ഉപേക്ഷിച്ചതായി യുവതി തന്നെ ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തുകയായിരുന്നു.
യുവതിയും കൂടെയുള്ള യുവാവും കുടഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജ്വല്ലറിയിലെ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഇതേ തുടര്‍ന്ന് പാലക്കാടെത്തിയ കൊടുവള്ളി പൊലീസ് കുട്ടിയെ ഏറ്റെടുക്കുകയും ബന്ധുക്കള്‍ക്ക് കൈമാറുകയുമായിരുന്നു. സ്വര്‍ണ്ണവും പണവും മുഴുവന്‍ കൈയിലെടുത്ത ശേഷമാണ് മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ലിജിനോടോപ്പം ആതിര പോയത്.