ഗർഭിണി കൂട്ടമാനഭംഗത്തിന് ഇരയായി; ഗുരുതര പരുക്കുകളുമായി യുവതി ആശുപത്രിയില്‍

ശനി, 20 ജനുവരി 2018 (15:05 IST)
ഉത്തർപ്രദേശിൽ ഗർഭിണി കൂട്ടമാനഭംഗത്തിന് ഇരയായി. ഗുരുതരമായി പരുക്കേറ്റ ഇവരെ വിദഗ്ധ ചികിൽസയ്ക്കായി ബറേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച പുലർച്ചെയാണ് 32കാരിയായ യുവതി പീഡനത്തിനിരയായത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി വീടിന് പുറത്തേക്കു പോയ ഇവരെ പ്രതികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

വീടിന് സമീപത്തെ വന പ്രദേശത്തേക്ക് എത്തിച്ച യുവതിയുടെ വായിൽ തുണി തിരുകിയ ശേഷമാണ് സംഘം ഇവരെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.

ഏറെനേരമായിട്ടും യുവതിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പീഡിപ്പിക്കപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു.

യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ഇന്നു രേഖപ്പെടുത്തും. അതേസമയം, പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണു വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍