വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എ കെ ജെ അയ്യർ
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (20:24 IST)
കണ്ണൂർ :വീട്ടിൽ ചാരായം വാറ്റുന്ന കാര്യത്തിൽ നടന്ന തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന കേസിൽ കോടതി പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഉപ്പുപടന്ന സ്വദേശി സജിക്കാണ് കോടതി ശിക്ഷ വിധിച്ചത്. 
 
പത്തൊമ്പതു വയസ്സുകാരൻ മകൻ ഷാരോണിനെയാണ് പിതാവ് സജി കുത്തി കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റ് 15 ആയിരുന്നു സംഭവം. സംഭവത്തിന്റെ തലേദിവസം സജി വീട്ടിൽ ചാരായം വാറ്റുന്നത് ഷാരോൺ തടഞ്ഞിരുന്നു. ഈ വിരോധത്താൽ മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസിൽ ഒട്ടാകെ 31 സാക്ഷികളെയാണ് വിസ്തരിച്ചത്. നാല് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article