ശബരിമലയില്‍ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പഭക്തന്‍ മരിച്ചു. കര്‍ണാടക രാംനഗര്‍ സ്വദേശി കുമാരസ്വാമി ആണ് മരിച്ചത്. 40 വയസായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം സന്നിധാനത്തെ മാളികപ്പുറത്തേക്കുള്ള ഫ്‌ലൈ ഓവറില്‍ നിന്നാണ് ഇദ്ദേഹം താഴേക്ക് ചാടിയത്. വീഴ്ചയില്‍ കൈക്കും കാലിനും പരിക്കേറ്റിരുന്നു.