കാട്ടാന ആക്രമണം; കൈകൂപ്പി അപേക്ഷിച്ച് കളക്ടർ, 6 മണിക്കൂർ നീണ്ട പ്രധിഷേധങ്ങൾക്കൊടുവിൽ മൃതദേഹം വിട്ടുനൽകി

നിഹാരിക കെ എസ്

ചൊവ്വ, 17 ഡിസം‌ബര്‍ 2024 (08:56 IST)
കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം സ്ഥലത്ത് നിന്നും എടുക്കാൻ പ്രദേശവാസികൾ അനുവദിച്ചില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ കളക്ടറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ആറുമണിക്കൂര്‍ നീണ്ട പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ മൃതദേഹം വിട്ടുനൽകാൻ നാട്ടുകാർ തയ്യാറായി. പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്നു യുഡിഎഫ് ഹർത്താൽ.
 
കോടിയാട്ട് എൽദോസ് വർഗീസ് (45) ആണു ഇന്നലെ മരിച്ചത്. എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.   
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ രംഗത്ത് വന്നു. സ്ഥലത്ത് സോളാര്‍ ഫെന്‍സിങ് വൈകാനുണ്ടായ കാരണം അന്വേഷിക്കുമെന്ന് പറഞ്ഞ മന്ത്രി ജനത്തിന്റെ ഉത്കണ്ഠ പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ അങ്ങോട്ട് അയക്കുമെന്നും പറഞ്ഞു.
 
കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണം നടന്ന സ്ഥലത്ത് സോളാര്‍ ഫെന്‍സിംഗിന് കാലതാമസമുണ്ടായതിന്റെ കാരണം അന്വേഷിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. വേദനാജനകമായ സംഭവമാണിത്. ജനത്തെ ഭീതിയിലാക്കുന്നതാണ് സംഭവം. അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍