കൊച്ചിയില്‍ യുവനടി ഉപദ്രവിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനെന്ന് പിസി ജോര്‍ജ് എംഎല്‍എ. മംഗളം ചാനലിന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയിലായിരുന്നു പിസിയുടെ ആരോപണം.
ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ യുവ നടനെന്ന് വ്യക്തമാക്കിയ പിസി ജോര്‍ജ് ഈ നടന്റെ പേര് പറയാന്‍ തയ്യാറായില്ല. ഫഹദ് അല്ലെന്ന് പറഞ്ഞ അദ്ദേഹം പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് ചിരിച്ചൊഴിയുകയാണ് ചെയ്‌തത്.
ദിലീപിനെ ഒതുക്കാന്‍ ശ്രമിക്കുന്നത് താന്‍ പറഞ്ഞ യുവനടനാണ്. അദ്ദേഹത്തിന് ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ട്. ദിലീപിന് മുന്നില്‍ ഈ നടന്‍ ഒന്നുമല്ല, അതിനാലാണ് ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതെന്നും
പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പൃഥിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു പിസിയുടെ മറുപടി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആട്-മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയായിരുന്നുവെന്നും കേരളത്തിലെ ജനം ഇക്കാര്യം അറിയട്ടെയെന്നും ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാന്‍ മേനോന്‍ ആണെന്നും പറഞ്ഞു.