കാവ്യയും മീനാക്ഷിയും മാത്രമല്ല ; ദിലീപിന് വേണ്ടി ശരിക്കും വിഷമിക്കുന്ന ഒരാള്‍ കൂടിയുണ്ട് !

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (15:45 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. താരത്തിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത സിനിമാലോകം ഒന്നടങ്കം ഞെട്ടിലോടെയാണ് കേട്ടത്. കേസില്‍ ദിലീപിനെതിരെ പൊലീസിന്റെ പക്കല്‍ കൃത്യമായ തെളിവുകളുണ്ടെന്ന് അറിഞ്ഞിട്ടും അതിനെയെല്ലാം മറികടന്ന് എങ്ങനെയെങ്കിലും പുറത്തു കടക്കാനുള്ള പരിശ്രമത്തിലാണ് ദിലീപ്. 
 
അതേസമയം താരത്തിനെതിരെ പുതിയ പുതിയ കണ്ടെത്തലുകള്‍ വരുമ്പോള്‍ ദിലീപിന്റെ അവസ്ഥയെ ഒര്‍ത്ത് കരയുന്നത് കാവ്യയും മീനാക്ഷിയും ദിലീപിന്റെ അമ്മയും മറ്റ് കുടുംബക്കാരും മാത്രമല്ല ഒരാള്‍ കൂടിയുണ്ട്. സംവിധായകന്‍ അരുണ്‍ഗോപി. ദിലീപ് എങ്ങനെയെങ്കിലും കുറ്റവിമുക്തനായി പുറത്തുവരാനാണ് അരുണ്‍ഗോപി കാത്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 
 
അരുണ്‍ഗോപി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് രാമലീല. ദിലീപിന്റെ ഈ സാഹചര്യത്തില്‍ അത് റിലീസ് ചെയ്യാനാകാതെ കുഴഞ്ഞിരിക്കുകയാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി റിലീസ് ചെയ്യാന്‍ ഒരുങ്ങുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. അതോടെ ചിത്രത്തിന്റെ റിലീസിങ് മുടങ്ങി.
 
ദിലീപിന്റെ കേസ് പതിയെ കെട്ടടങ്ങുന്ന നിലയിലായതോടെ കഴിഞ്ഞ വെള്ളിയാഴ്ച സിനിമ വീണ്ടും റിലീസ് ചെയുമെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ താരത്തിനെതിരെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തിയായി വീണ്ടും കടന്നു വന്നു, അതോടെ വെള്ളിയാഴ്ച നടത്താനിരുന്ന റിലീസ് മുടങ്ങുകയും ചെയ്തു.
Next Article