ശ്രീലങ്ക കടന്ന് ന്യൂനമർദ്ദം അറബിക്കടലിലേക്ക്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Webdunia
ചൊവ്വ, 2 നവം‌ബര്‍ 2021 (14:28 IST)
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നും നാളെയും ഓറ‍ഞ്ച്  അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
 
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം  പടിഞ്ഞാറേക്ക് നീങ്ങി ശ്രീലങ്കയ്ക്ക് മുകളിലാണ് സ്ഥിതി ചെയ്‌തിരുന്നത്. ഈ ന്യൂനമർദ്ദം ഇപ്പോൾ വടക്ക് - പടിഞ്ഞാറ് ദിശയിലായി നീങ്ങി കൊണ്ടിരിക്കുന്നത്. അറബിക്കടലിൽ എത്തിയ ശേഷം ന്യൂനമർദ്ദം കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് വിവിധ കാലാവസ്ഥ ഏജൻസിക‌ളുടെ പ്രവചനം.
 
ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത മൂന്നോ നാലോ ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ഇന്നും നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും തുടരും. ഈ ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article