Dengue Fever :മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 6 മരണം, എറണാകുളത്ത് ഡെങ്കി പടരുന്നു

Webdunia
ചൊവ്വ, 13 ജൂണ്‍ 2023 (16:57 IST)
കാലവര്‍ഷം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ജില്ലയില്‍ ആറുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ചൂര്‍ണിക്കര,വാഴക്കുളം,മൂക്കന്നൂര്‍ എന്നീ പഞ്ചായത്തുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഡെങ്കി ഹോട്ട്‌സ്‌പോട്ടായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. ഡെങ്കിപ്പനി പടരുന്നത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
 
മെയ് അവസാന ആഴ്ച മുതല്‍ ഇതുവരെ ജില്ലയില്‍ ആറ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആശാ വര്‍ക്കര്‍മാരും സ്‌ക്വാഡുകളും വീടുകളില്‍ കയറി ബോധവത്കണം നടത്തുന്നുണ്ട്. ടെറസിലും മണി പ്ലാന്റിലുമെല്ലാം വെള്ളം കെട്ടികിടക്കുന്നതും മാലിന്യനിര്‍മാര്‍ജനം കൃത്യമായി നടക്കാത്തതുമെല്ലാം കൊതുകുകള്‍ പെരുകാന്‍ കാരണമാകുന്നുണ്ട്. ഇതേ തുടര്‍ന്ന് ജില്ലയില്‍ കൊതുകുനിവാരണ സ്‌പ്രേ,ഫോഗിങ് എന്നിവ വ്യാപകമാക്കി. വീട്ടിലും പരിസരത്തും വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. പനിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അടുത്ത 23 ആഴ്ച വളരെയധികം ശ്രദ്ധിക്കണമെന്നും കളക്ടര്‍ ഉമേഷ് വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article