ഈ കൊതുകിന്റെ കടി അപകടം ! കേരളത്തില്‍ ഡെങ്കിപ്പനി ജാഗ്രത, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിങ്കള്‍, 12 ജൂണ്‍ 2023 (12:27 IST)
മരണം വരെ സംഭവിക്കാവുന്ന കൊതുകുജന്യ രോഗമാണ് ഡെങ്കിപ്പനി. മഴക്കാലത്താണ് പൊതുവെ ഡെങ്കിപ്പനി പരക്കുന്നത്. ഈഡിസ് ഈജിപ്തി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചെറിയ ഇനം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതേ ഇനത്തില്‍ ഉള്‍പ്പെടുന്ന കൊതുകുകള്‍ തന്നെയാണ് സിക്ക വൈറസ്, ചിക്കന്‍ഗുനിയ എന്നിവ പരത്തുന്നത്. പകല്‍ സമയങ്ങളിലും രാത്രി സമയങ്ങളിലും ഈ കൊതുക് കടിക്കും. താരതമ്യേന ചെറിയ കൊതുകുകളാണ് ഇവ. ദേഹത്ത് വെള്ള നിറത്തിലുള്ള വരകളും ഇവയ്ക്ക് കാണാം. 
 
ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ മഴക്കാലത്ത് അതീവ ജാഗ്രത പുലര്‍ത്തണം. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീടിന് ചുറ്റിലും എവിടെയെങ്കിലും വെള്ളം കെട്ടി നില്‍ക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക. വീടിന് ചുറ്റും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കണം. കൊതുക് ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ ആവശ്യമായ ബോഡി മോസ്ചറൈസുകള്‍ ഉപയോഗിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍