തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മോശം കാലാവസ്ഥ സാധ്യതയുള്ളതിനാൽ കേരള, കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്നലെയാണ് സംസ്ഥാനത്ത് കാലവർഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചത്.