മഴു ഉപയോഗിച്ച് മകളെ വെട്ടിക്കൊന്ന് അച്ഛന്‍, അമ്മയ്ക്ക് നേരെയും ആക്രമണം

കെ ആര്‍ അനൂപ്

വ്യാഴം, 8 ജൂണ്‍ 2023 (11:10 IST)
മഴു ഉപയോഗിച്ച് ആറു വയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന് അച്ഛന്‍. നക്ഷത്രയുടെ പിതാവ് മഹേഷ് (38) പോലീസ് പിടികൂടി. മാവേലിക്കര പുന്നമൂട്ടില്‍ ആയിരുന്നു സംഭവം. മദ്യ ലഹരിയില്‍ ആയിരുന്നു മഹേഷ് എന്നാണ് വിവരം. കഴുത്തിന് വെട്ടേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
 
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.രാത്രി ഏഴരയോടെ ആയിരുന്നു സംഭവം നടന്നത്. മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു അമ്മ സുനന്ദ(62) ശബ്ദം കേട്ട് വീട്ടിലേക്ക് എത്തുമ്പോഴേക്കും കുട്ടി വെട്ടേറ്റ് സോഫയില്‍ കിടക്കുകയായിരുന്നു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
 
ബഹളം വെച്ച് പുറത്തേക്ക് ഓടിയ അമ്മയെയും മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയിന് വെട്ടേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബ്ദം കേട്ടത്തിയ നാട്ടുകാരെയും ഇയാള്‍ മഴു കാണിച്ച് ഭീഷണിപ്പെടുത്തി. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍