സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം,പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും

വെള്ളി, 9 ജൂണ്‍ 2023 (13:15 IST)
52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം സംസ്ഥാനത്ത് ഇന്ന് നിലവില്‍ വരും. ജൂലൈ 31 വരെയാണ് യന്ത്രവല്‍കൃത മത്സ്യബന്ധന ബൊട്ടുകള്‍ക്കുള്ള ട്രോളിങ് നിരോധനം. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ കടലില്‍ അടിത്തട്ടില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കാണ് നിരോധനം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ പോകാന്‍ തടസ്സമില്ല.
 
സംസ്ഥാനമാകെ 3737 യന്ത്രവത്കൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്. കൊല്ലം ജില്ലയില്‍ നീണ്ടകര,തങ്കശ്ശേരി,അഴീക്കല്‍ എന്നിവിടങ്ങളിലാണ് ബോട്ടുകള്‍ കൂടുതലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍