മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ പൊളിക്കുന്നത് ജനുവരി 11, 12 തീയതികളിൽ

Webdunia
തിങ്കള്‍, 11 നവം‌ബര്‍ 2019 (14:25 IST)
കൊച്ചി: നിയമവിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകൾ ജനുവരി 11, 12 തീയതികളിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കും. ചിഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
 
ആദ്യ ദിവസമായ ജനുവരി 11ന് ആൽഫ സെറീൻ, ഹോളി ഫെയ്ത്ത് എച്ച്ടുഒ എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളായിരിക്കും പൊളിച്ചു നീക്കുക. ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് എത്രത്തോളം സ്ഫോടന വസ്ഥുക്കൾ വേണ്ടിവരും എന്നതിൽ വരും ദിവസങ്ങളിൽ തീരുമാനം എടുക്കും.
 
സാങ്കേതികപരമായ ചില കാരണങ്ങൾകൊണ്ടാണ് ഫ്ലാറ്റുകൾ പൊളിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത് എന്നും ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഫ്ലാറ്റുകൾ പൊളിക്കാൻ കാലതാമസം ഉണ്ടായതിൽ സുപ്രീം കോടതിയിൽ വിശദീകരണം നൽകാനും യോഗത്തിൽ ധാരണയായി.  

അനുബന്ധ വാര്‍ത്തകള്‍

Next Article