സാമൂഹിക ഐക്യത്തെ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ പൌരാണിക സംസ്കാരത്തെയാണ് വിധിയോടുള്ള പ്രതികരണം സൂചിപ്പിക്കുന്നത്. പ്രതിസന്ധികൾ ഏറിയ വിഷയങ്ങൾക്ക് പോലും ഭരണഘടനയുടെ സൂക്ഷ്മ പരിശോധനയിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കും എന്നാണ് അയോധ്യ വിധി തെളിയിച്ചിരിക്കുന്നത്. കോടതിയുടെ നിശ്ചയദാർഢ്യത്തെയും ഇച്ഛാശക്തിയെയും കൂടിയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.