മീടുവിൽ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന കവിയും ഗാനരചൈതാവുമായ വൈരമുത്തുവിനെ സ്വകാര്യ പരിപാടിയിലേക്ക് ക്ഷണിച്ച കമൽ ഹാസനതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഗായിക ചിൻമയി. മീടു ക്യാംപെയിന് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയും സ്ത്രീകൾ ബഹുമാനിക്കപ്പെടണം എന്ന് അഭിപ്രായ പ്രകടനം നടത്തുകയും ചെയ്ത കമൽ വൈരമുത്തുവിനെ സ്വന്തം നിർമ്മാണ കമ്പനിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതാണ് വിവാദങ്ങൾക്ക് വഴി തുറന്നത്.
‘സ്ത്രീകളുടെ ആത്മാഭിമാനം പുരുഷന്റെ കയ്യിലല്ല പുരോഗമന സമൂഹം എന്ന നിലയിൽ സ്ത്രികളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ പിന്തുണ നൽകുന്നു‘ എന്നായിരുന്നു മീടുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കമലിന്റെ വാക്കുകൾ. എന്നാൽ പ്രസ്ഥാവനക്ക് വിരുദ്ധമായ പ്രവർത്തി കമലിൽ നിന്നും ഉണ്ടായതോടെ വിമർശനം ശക്തമായി. വൈരമുത്തുവിനെതിരെ ഗായിക ചിൻമയിയാണ് ഗുരുതര അരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്.
‘പൊതു ഇടങ്ങളിൽ നിൽക്കുന്ന പീഡകർക്ക് എങ്ങനെ പ്രതിച്ഛായ തിരിക പിടിക്കണം എന്ന് കൃത്യമായി അറിയാം. അതും പൊതു വേദികളിൽ ശക്തരായി നിന്നുകൊണ്ട് തന്നെ. അവർക്ക് പിന്നിൽ രാഷ്ട്രിയ പ്രവർത്തകരുടെ പിന്തുണയും ഉണ്ടായിരിക്കും, അതാണ് വർഷങ്ങളോളം എന്നെ ഭയപ്പെടുത്തിയിരുന്നത്. ചിൻമയി ട്വീറ്റ് ചെയ്തു.