ഭർത്താവുമായി അവിഹിത ബന്ധമെന്ന് സംശയം, യുവതിയെയും മകനെയും ഡോക്ടർ ചുട്ടുകൊന്നു

ശനി, 9 നവം‌ബര്‍ 2019 (13:33 IST)
ഭർത്താവുമായി അവിഹിത ബന്ധം പുലർത്തുന്നു എന്ന് സംശയിച്ച് യുവതിയെയും ആറു വയസുകാരനായ മകനെയും ഡോക്ടർ തീകൊളുത്തി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭാരത്‌പൂരിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ വീട്ടിലെത്തിയാണ് പ്രതി കൃത്യം നടത്തിയത്. വീട്ടിലെ കർട്ടനുകളിലും മറ്റ് ഉപകരണങ്ങളിലും സ്പിരിറ്റ് ഒഴിച്ച ശേഷം ഡോക്ടർ തീകൊളുത്തുകയായിരുന്നു.
 
ദീപ ഗുജ്ജർ എന്ന യുവതിയും ആറുവയസുകാരനായ മകനുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ദീപയുടെ സഹോദരിയുടെ പരാതിയെ തുടർന്ന് ഡോക്ടർ സീമ, ഭർത്താവായ ഡോക്ടർ സുദീപ്, സുദീപിന്റെ അമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുദീപ് ജോലി ചെയ്യുന്ന ആശുപത്രിയിലാണ് ദീപയും ജോലി ചെയ്തിരുന്നത്. ഇതിനിടെ ഇവർ ബന്ധത്തിലായി.
 
ദീപക്ക് താമസിക്കുന്നതിനായി സുദീപ് ഒരു വീട് നൽകിയിരുന്നു. ഇത് അറിഞ്ഞ സീമയും, സുദീപിന്റെ അമ്മയും യുവതിയൂടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സീമ വീടിന് തീവച്ചത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ദീപയുടെയും മകന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍