കടബാധ്യത: വീട്ടമ്മ കായലില്‍ ചാടി ജീവനൊടുക്കി

Webdunia
ഞായര്‍, 24 ജനുവരി 2021 (19:27 IST)
ആലപ്പുഴ: വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് വായ്പാ എടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാതായതിനെ തുടര്‍ന്ന് വീട്ടമ്മ കായലില്‍ ചാടി ജീവനൊടുക്കി. തിരുവമ്പാടി വിനായക വീട്ടില്‍ സുധീന്ദ്രന്റെ ഭാര്യ കൃഷ്ണമ്മാള്‍ (50) ആണ് ആത്മഹത്യ ചെയ്തത്.
 
വ്യാഴാഴ്ച വൈകിട്ട് പുന്നമട ജെട്ടിക്കടുത്ത ഭാഗത്തെ കായലിലാണ് ഇവര്‍ ചാടിയത്. മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ വേമ്പനാട്ടു കായലില്‍ നെഹ്റു ട്രോഫി വാര്‍ഡ് പ്രദേശത്താണ് കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വരുമാനം മുടങ്ങിയതും മരുമകന് ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടതും ഇവരെ അയല്‍ക്കൂട്ടത്തില്‍ നിന്നും സ്വകാര്യ പണമിടപാട് സ്ഥാപങ്ങളില്‍ നിന്ന് വായ്പ എടുക്കാന്‍  നിബ്രാന്ധിതയാക്കി. എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ പണമിടപാട് സ്ഥാപന ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article