തൃശൂര്‍: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് പെണ്‍ സുഹൃത്ത് അറസ്റ്റില്‍. കഴിഞ്ഞയാഴ്ച തൃശൂരിലെ തിരുവമ്പാടിക്കടുത്ത വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ സുഹൃത്തായ വരന്തരപ്പിള്ളി ചക്കുങ്ങല്‍ വീട്ടില്‍ അഭിരാമി (24) യാണ് ഇപ്പോള്‍ അറസ്റ്റിലായത്.