ജയിൽ തടവുകാരുടെ വേഷത്തിൽ മാറ്റം, ഇനി മുതൽ ടീ ഷർട്ടും ബർമുഡയും, സ്ത്രീകൾക്ക് ചുരിദാർ

ബുധന്‍, 13 ജനുവരി 2021 (12:52 IST)
കോഴിക്കോട്: തടവുകാരുടെ വേഷത്തിൽ മാറ്റം വരുത്താനൊരുങ്ങി പോലീസ്. ഇനി മുതൽ ജയിലിൽ ടീ ഷർട്ടും ബർമുഡയും ആയിരിക്കും ധരിക്കേണ്ടത്. സ്ത്രീകൾക്ക് ചുരിദാറും. ജയിലിൽ മുണ്ട് ഉപയോഗിച്ചുകൊണ്ടുള്ള തൂങ്ങിമരണങ്ങൾ ഉണ്ടാകുന്ന സചചര്യത്തിലാണ് തീരുമാനം.
 
സ്വകാര്യകമ്പനികളുമായി സഹകരിച്ചുകൊണ്ടായിരിക്കും വേഷം മാറ്റൽ പദ്ധതി. വേഷം ഏത് നിറത്തിലായിരിക്കണം എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ തടവുകാരൻ ജീവനൊടുക്കിയിരുന്നു. പിന്നാലെ ജയിൽ ഡിജിപി ഋഷിരാജ് സിങാണ് തടവുകാർക്ക് ടീ ഷർട്ടും ബർമുഡയും വേഷമാകാമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ആദ്യഘട്ടത്തിൽ കോഴിക്കോടായിരിക്കും വേഷമാറ്റം നടപ്പിലാക്കുക. ഒരാൾക്ക് ഒരു ജോഡി വസ്‌ത്രമാണ് നൽകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍