ജോലി നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് ഓട്ടോയില്‍ തീകൊളുത്തി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരുതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ഒരു സ്വകാര്യ സ്‌കൂള്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം കൊവിഡു മൂലം തൊഴില്‍ രഹിതനായി. പിന്നീട് ഉപജീവനത്തിനായി ഓട്ടോ ഓടിക്കുകയായിരുന്നു. സ്‌കൂളിനു സമീപത്താണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്. ഓട്ടോറിക്ഷ ആളിക്കത്തുന്നതു കണ്ടിട്ട് നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിളിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.