രാജ്യസഭാസീറ്റ് കേരള കോൺഗ്രസ്സിന് തന്നെ: ഇടതുമുന്നണിയിലെ മുന്നാമത്തെ വലിയകക്ഷി എന്ന സ്ഥാനം

തിങ്കള്‍, 11 ജനുവരി 2021 (09:12 IST)
തിരുവനന്തപുരം: ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് തന്നെ നൽകാൻ എൽഡിഎഫിൽ ധാരണ. സിപിഎം ഘടകകക്ഷികളുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഘടകകക്ഷികളുടെ സീറ്റ് ഏറ്റെടുക്കുന്നത് ഉചിതമല്ലെന്ന് സിപിഐ നിലപാട് സ്വീകരിയ്ക്കുകയും, എൻസിപി വിയോജിപ്പ് പ്രകടിപ്പിയ്ക്കാതിരിയ്ക്കുകയും ചെയ്തതോടെ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ ധാരണയാവുകയായിരുന്നു.
 
ഈ സീറ്റ് സിപിഎം ഏറ്റെടുക്കും എന്നായിരുന്നു നേരത്തെ ധാരണ. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ മികച്ച പ്രകടനം ഇടതുപക്ഷത്തിന് മുതൽകൂട്ടായ സാഹചര്യത്തിലാണ് മറ്റു ഘടകകക്ഷികളുടെ കൂടി അഭിപ്രായം പരിഗണിച്ച് സീറ്റ് കേരള കോൺഗ്രസിന് തന്നെ നൽകാൻ തീരുമാനിച്ചത്. എൽഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷി എന്ന നിലയിൽ കേരള കോൺഗ്രസ്സിനെ പരിഗണിയ്ക്കണം എന്നാണ് സിപിഎമ്മിന്റെ നിലപാട്. അതിനാൽ സീറ്റ് ഏറ്റെടുക്കുന്നത് ശരിയല്ല എന്നതാണ് സിപിഎമ്മിലെ പൊതുവികാരം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍