വെറും ഏഴുമാസംകൊണ്ട് രാജ്യത്തുണ്ടായത് 33,000 ടൺ കൊവിഡ് മാലിന്യം: കേരളം രണ്ടാംസ്ഥാനത്ത്

തിങ്കള്‍, 11 ജനുവരി 2021 (07:46 IST)
മുംബൈ: കഴിഞ്ഞ ജൂൺ മുതലുള്ള ഏഴുമാസങ്ങൾകൊണ്ട് രാജ്യത്തുണ്ടായത് 33,000 ടൺ കൊവിഡ് മാലിന്യങ്ങൾ. 3,587 ടൺ മാലിന്യങ്ങൾ സൃഷ്ടിയ്ക്കപ്പെട്ട മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 3,300 ടണുമായി കേരളം രണ്ടാംസ്ഥാനത്താണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് മാലിന്യങ്ങൾ സൃഷ്ടിയ്ക്കപ്പെട്ടത്. 5,500 ടൺ ആയിരുന്നു അത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.
 
കൊവിഡ് മാലിന്യങ്ങൾ സംസ്കരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ മാർച്ചിൽ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മലിന്യ സംസ്കരണം ഏകോപിപ്പിയ്ക്കുന്നതിനും നിരീക്ഷിയ്ക്കുന്നതിനുമായി കൊവിഡ്19 ബിഡബ്ല്യുഎം എന്ന മൊബൈൽ ആപ്പും അവതരിപ്പിച്ചിരുന്നു. ഇതിൽനിന്നുമുള്ള വിവരങ്ങൾ പ്രകാരം ഡിസംബറോടെ 32.994 ടൺ കൊവിഡ് മാലിന്യങ്ങൾ ഡിസംബറോടെ സംസ്കരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍