മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ ആള്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ഞായര്‍, 24 ജനുവരി 2021 (19:13 IST)
പന്തളം: മുക്കുപണ്ടം പണയം വച്ച് പണം തട്ടാനെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആവോലി ആനിക്കാട് പാണ്ടന്‍പാറ സ്വദേശി രാജേഷ് എന്ന മുപ്പത്തെട്ടുകാരനാണ് അറസ്റ്റിലായത്.
 
കഴിഞ്ഞ ദിവസം ഉച്ചയോടെ മിനി മുത്തൂറ്റിന്റെ പന്തളം ശാഖയില്‍ അഞ്ചു വളകള്‍ സ്വര്‍ണ്ണ വളകളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പണയം വയ്ക്കാന്‍ ശ്രമിച്ചത്. വന്നയാള്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡും നല്‍കി. എന്നാല്‍ പരിശോധനയില്‍ വളകള്‍ മുക്കുപണ്ടമാണെന്നു കണ്ടെത്തി  ആധാര്‍ കാര്‍ഡ് വ്യാജമാണെന്നും കണ്ടെത്തിയതോടെ ഇയാള്‍ ബാങ്ക് ജീവനക്കാര്‍ തടഞ്ഞു വായിച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
 
ചോദ്യം ചെയ്യലില്‍ ഇയാള്‍ മൂവാറ്റുപുഴയില്‍ പെയിന്റ് ജോലിക്കാരന്‍ എന്ന വ്യാജേന കൂട്ടാളികള്‍ക്കൊപ്പം മുറിയെടുത്ത് താമസിക്കുകയാണെന്നു കണ്ടെത്തി. ഇയാള്‍ക്കെതിരെ വിവിധ ജില്ലകളില്‍ നിരവധി കേസുകളുമുണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article