ബാലിക വീട്ടുമുറ്റത്തു പാമ്പുകടിയേറ്റു മരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 30 ജൂണ്‍ 2021 (11:39 IST)
കൊട്ടാരക്കര: വീട്ടു മുറ്റത്തു കളിക്കുകയായിരുന്ന രണ്ടര വയസുള്ള ബാലിക പാമ്പുകടിയേറ്റു മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണി ഭവനില്‍ രതീഷ് ആര്‍ച്ച ദമ്പതികളുടെ ഏക മകള്‍ നീലാംബരിയാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ വീട്ടിന്റെ മുന്നില്‍ കളിച്ചു നില്‍ക്കുക യായിരുന്നു കുട്ടി. ഈ സമയം മുത്തച്ഛന്‍ ശ്രീജയനും സമീപം ഉണ്ടായിരുന്നു. ഇതിനിടെയാണ് കുട്ടിക്ക് പാമ്പുകടി ഏറ്റത്.
 
ഉടന്‍ തന്നെ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇതിനിടെ കുട്ടി മരിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article