'ഓടിച്ചാടി' നടക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, രാവിലെ 15 കിലോമീറ്റര്‍ ഓട്ടം; കേരളത്തിന്റെ പുതിയ ഡിജിപിയെ കുറിച്ച് അറിയാം

Webdunia
ബുധന്‍, 30 ജൂണ്‍ 2021 (11:29 IST)
ഒരു അത്‌ലറ്റിന്റെ ശരീരഭാഷയാണ് കേരളത്തിന്റെ പുതിയ ഡി.ജി.പി. അനില്‍കാന്തിന്. കായിക ഇനങ്ങള്‍ ഒരുപാട് ഇഷ്ടമുള്ള വ്യക്തിയാണ്. എവിടെയായാലും രാവിലെ വ്യായാമം നിര്‍ബന്ധമാണ്. എന്നും രാവിലെ 15 കിലോമീറ്റര്‍ ഓടും. അതാണ് അനില്‍കാന്ത് ഐപിഎസിന്റെ ബോഡി ഫിറ്റ്‌നസിന്റെ രഹസ്യം. 
 
സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യ ദളിത് വിഭാഗക്കാരനാണ് അനില്‍കാന്ത്. പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ നേടിയ ശേഷമാണ് അനില്‍കാന്ത് ഐപിഎസിലേക്ക് എത്തുന്നത്. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2022 ജനുവരി വരെയാണ് അനില്‍കാന്തിന് സര്‍വീസ് ബാക്കിയുള്ളത്. എന്നാല്‍, പൊലീസ് മേധാവി സ്ഥാനത്ത് എത്തിയതോടെ 2023 മേയ് വരെ ഡിജിപിയായി തുടരാന്‍ സാധിക്കും. നിലവില്‍ എഡിജിപിയാണ് അദ്ദേഹം. ഡിജിപി റാങ്കിലെത്തുക അടുത്ത മാസം. ജയില്‍, വിജിലന്‍സ്, ഫയര്‍ഫോഴ്‌സ് മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ റോഡ് സുരക്ഷ കമ്മിഷണറുടെ ചുമതല വഹിക്കുകയാണ് അനില്‍കാന്ത്. 
 
തന്നെ തിരഞ്ഞെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് അനില്‍കാന്ത് നന്ദി പറഞ്ഞു. സ്ത്രീസുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article