ഗായികയും അവതാരകയുമായ ജാഗി ജോൺ മരിച്ചനിലയിൽ

Webdunia
തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (19:14 IST)
തിരുവനന്തപുരം: അവതാരകയും ഗായികയുമായ ജാഗീ ജോണിനെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നലയില്‍ കണ്ടെത്തി, വീട്ടിലെ അടുക്കളയിലാണ് ജാഗി ജോണിന്റെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരത്ത് കുറവന്‍കോണത്ത് അമ്മയോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്.
 
വൈകിട്ടോടെയാണ് സംഭവം. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. ഫോറന്‍സിക് വിദഗ്ധർ ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തുകയാണ്.   അയൽവാസികൾ ആരുമായും ജാഗി അടുപ്പം പുലര്‍ത്താറില്ലെന്നാണ് അയൽ വസികൾ പൊലിസിനോട് വ്യക്തമാക്കിയത്. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന‍ ജാഗി ജോൺ പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും ശ്രദ്ധ നേടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article