ഡാർക്ക് ഫാന്റസിയിൽ മൃഗക്കൊഴുപ്പില്ല; തെളിവുമായി കമ്പനി; വ്യാജപ്രചരണം നടത്തുന്നവർക്ക് താക്കീത്

Webdunia
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (13:35 IST)
സൺഫീസ്റ്റിന്റെ ഡാർക്ക് ഫിൽസിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന പ്രചാരണത്തിനെതിരെ തെളിവുകളുമായി കമ്പനി.ഉൽപ്പന്നങ്ങളിലെ പച്ച അടയാളം സസ്യാഹാരം എന്നതിൻറെ സൂചനയാണെന്ന് ഐടിസി ബിസ്ക്കറ്റ് കേക്ക് ഫുഡ് ഡിവിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലി ഹാരിസ്  പറഞ്ഞു. ഉപഭോക്താക്കൾ ആശങ്കകളിൽ നിന്ന് അകന്നു നിൽക്കണമെന്ന് ആവശ്യപ്പെടുമ്പോൾ തന്നെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും കമ്പനി നൽകുന്നു.  
 
ഡാർക്ക് ഫാന്റസി ബിസ്ക്കറ്റിന്റെ നിർമാണത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം ഉയർന്ന പ്രചാരണം. ആരോപണത്തിന് ഇടയാക്കിയ ഐഎൻഎസ് 471 ഉൾപ്പെടെ എല്ലാ ചേരുവകളും 100 % വെജിറ്റേറിയനാണ് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ കർശനമാണെന്നും ഇക്കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ് വ്യാജ പ്രചരണം നടത്തുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article