ചുഴലിക്കാറ്റില്‍ തകര്‍ന്നത് 310.3 കിലോമീറ്റര്‍ എല്‍എസ്ജിഡി റോഡുകള്‍, വീടുകള്‍ 1464, മറ്റുകണക്കുകള്‍ ഇങ്ങനെ

ശ്രീനു എസ്
ചൊവ്വ, 18 മെയ് 2021 (09:48 IST)
മെയ് 12 മുതല്‍ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും 2 പേര്‍ വീതവും ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവടങ്ങളില്‍ ഓരോ പേരും ഉള്‍പ്പടെ 7 പേര്‍ മരണമടഞ്ഞു. ടൗട്ടെ ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് ആകെ 14,444.9 ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് കണക്കാക്കുന്നത്. 310.3 കിലോമീറ്റര്‍ എല്‍എസ്ജിഡി റോഡുകള്‍ തകര്‍ന്നു. 34 അങ്കണവാടികള്‍, 10 സ്‌കൂളുകള്‍, 11 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 1464 വീടുകള്‍ ഭാഗികമായും 68 പൂര്‍ണമായും മഴക്കെടുതിയില്‍ തകര്‍ന്നിട്ടുണ്ട്.
 
അതേസമയം ടൗട്ടെ ചുഴലിക്കാറ്റുമൂലം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് ഇന്നും കൂടി സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നറിയിപ്പാണ് സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരദേശ വാസികള്‍ ജാഗ്രത തുടരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article