കളി സിനിമാ സ്റ്റൈലിൽ; കൊച്ചി മേയറെ ഭീഷണിപ്പെടുത്തി, ജൂഡ് ആന്റണിക്കെതിരെ കേസ്

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (07:37 IST)
സമൂഹത്ത് നടക്കുന്ന പല കാര്യങ്ങളും ഇപ്പോൾ സിനിമാ സ്റ്റൈലിലാണ് അരങ്ങേറുന്നത്. സിനിമ ഫീൽഡിലുള്ള ഒരാൾ തന്നെ ഇത്തരം ശൈലികൾ പ്രയോഗിച്ചാൽ എന്താണ് ചെയ്യുക. സംവിധായകനും നടനുമായ ജൂഡ് ആന്റണിയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കലിനും ഭീഷണിപ്പെടുത്തലിനും കേസ്. ഭീഷണിപ്പെടുത്തിയതോ സാക്ഷാൽ കൊച്ചി മേയർ സൗമിനി ജെയിൻ.
 
സിനിമാ ഷൂട്ടിങ്ങിനായി എറണാകുളത്തുള്ള സുഭാഷ് പാർക്ക് വിട്ടുതരണം എന്ന ആവശ്യവുമായിട്ടാണ് ജൂഡ് മേയറെ കാണാൻ എത്തിയത്. എന്നാൽ, ഇപ്പോൾ അത്തരം ആവശ്യങ്ങ‌ൾക്കായി പാർക്കി വിട്ടു കൊടുക്കാറില്ലെന്നായിരുന്നു മേയറുടെ മറുപടി.
 
മേയറുടെ മറുപടിയിൽ പ്രകോപിതനായ ജൂഡ് മേയറെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. മേയറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂദിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ജൂഡിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Article