കട്ടപ്പനയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (11:44 IST)
എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. നാടിനെ മൊത്തം നടുക്കിയ സംഭവം നടന്നത് കട്ടപ്പനയിലാണ്. സംഭവത്തില്‍ കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
അതേസമയം കുഞ്ഞിന്റെ കഴുത്തില്‍ പാടും മുറിവും കണ്ടതിനെത്തുടര്‍ന്ന് പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്തിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ സന്ധ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article