പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ - സംഭവം കൊല്ലത്ത്

ശനി, 9 ഡിസം‌ബര്‍ 2017 (11:39 IST)
പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം ഏരൂര്‍ വിളക്കുപാറ ദര്‍ഭപ്പണ പൊയ്കയില്‍ വീട്ടില്‍ സുഭാഷ് (35) നെയാണ് ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുളിക്കാന്‍ പോയ പെണ്‍കുട്ടിയെ സുഭാഷ് കയറിപ്പിടിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 
 
കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തിയപ്പോളേക്കും സുഭാഷ് രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ന്നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഏരൂര്‍ എസ്‌.ഐ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
 
പോസ്കോ നിയമം ചുമത്തിയാണ് പ്രതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. പുനലൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡില്‍ വിട്ടു. അതേസമയം, വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകകരോട് എസ് ഐ അപമര്യാദയായി പെരുമാറിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍