കേരളത്തിൽ ജാതി - മത വിദ്വേഷമില്ല, ഇന്ത്യ ഭരിക്കുന്നത് മൂഢന്മാർ: ആഞ്ഞടിച്ച് പ്രകാശ് രാജ്

ശനി, 9 ഡിസം‌ബര്‍ 2017 (10:02 IST)
കേരളത്തിൽ ജാതി - മത വിദ്വേഷങ്ങൾ ഇല്ലെന്ന് നടൻ പ്രകാശ് രാജ്. ഒരു ഇസ്ലാം മതവിശ്വാസിയെ കേന്ദ്രകഥാപാത്രമാക്കി ധൈര്യത്തോടു കൂടി കേരളത്തിൽ ഒരു സിനിമ ചെയ്യാൻ കഴിയുമെന്നും  സാമൂഹികമായും സാംസ്‌കാരികമായും കേരളം ഒരുപാട് മുന്നിലാണെന്നും പ്രകാശ് രാജ് പറഞ്ഞു. 
 
കേരള രാജ്യാന്തരചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം മംഗളത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
സെക്സി ദുർഗയ്ക്കെതിരേയും പദ്മാവതിയ്ക്കെതിരേയും നിലകൊള്ളു‌ന്നവർ സിനിമ കാണാതെയാണ് വിമർശനവുമായി എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
ഹിന്ദുത്വവും ദേശീയതയും ഒന്നാണെന്നു കരുതുന്ന ചില മൂഢരാണ് രാജ്യം ഭരിക്കുന്നതെന്ന് പ്രകാശ് രാജ് തുറന്നടിച്ചു. ഹിന്ദുത്വം എന്താണെന്ന് അറിയാത്തവരാണ് ഹിന്ദുത്വത്തിനു വേണ്ടി വാദിക്കുന്നത്. സിനിമ കാണാതെയാണ് അവർ സിനിമയെ വിമർശിക്കുന്നത്. ജാതിയുടെ പേരില്‍ വെല്ലുവിളിച്ചാല്‍ കൊല്ലുന്നതാണു രീതിയെങ്കില്‍ അതു ജനം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
'നിലവിൽ തമിഴ്‌നാട്ടില്‍ ഒരു സര്‍ക്കാര്‍ പോലുമില്ല. എല്ലാവർക്കും അറിയാവുന്ന കാര്യമാണത്. ഞാന്‍ ഒരു തമിഴ്‌നാട്ടുകാരനെന്നോ കന്നഡക്കാരനെന്നോ പറയില്ല. ഒരു ഇന്ത്യന്‍ പൗരനെന്നു മാത്രമെന്നു പറയൂ' - പ്രകാശ് രാജ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍