റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

എ കെ ജെ അയ്യർ

ഞായര്‍, 18 മെയ് 2025 (13:43 IST)
പാലക്കാട് : റബ്ബർഷീറ്റ്,  അടയ്ക്ക എന്നിവ മോഷ്ടിച്ച കേസിൽ പരാതിയെ തുടർന്ന് സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് മോഷണം പോയത്. 
 
പാലക്കാട് മണ്ണൂർ കമ്പനിപ്പടിയിലാണ് സംഭവം. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്.കമ്പനിപ്പടിയിലെ റബ്ബർ ഷീറ്റ് കടയുടെ പൂട്ട്പൊളിച്ച് കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. പ്രതിയായ സൈനികൻ അവധി കഴിഞ്ഞ് സൈനിക ക്യാമ്പിലേക്ക് മടങ്ങാൻ ഇരിക്കവെയാണ് പിടിയിലായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍