സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 18 മെയ് 2025 (13:17 IST)
കോട്ടയം: സ്വന്തം ചരമ വാര്‍ത്ത നല്‍കി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പ് കേസിലെ പ്രതിയായ 41 കാരന്‍ പോലീസ് പിടിയിലായി. കുമാരനല്ലൂര്‍ മയാലില്‍ വാടകയ്ക്ക് താമസം കൊച്ചി സ്വദേശി സജീവിനെയാണ് ഗാന്ധിനഗര്‍ പോലീസ് പിടികൂടിയത്.
 
ഇയാള്‍ 2024 ല്‍ ഒരു സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് നാലര ലക്ഷം രൂപാ തട്ടിയെടുത്ത ശേഷം മുങ്ങുകയായിരുന്നു. ഇതിനു ശേഷം ഏറെ വൈകാതെ ഇയാളുടെ ചരമവാര്‍ത്ത പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതില്‍ ചെന്നൈയിലെ അഡയാറില്‍ വച്ച് ശവസംസ്‌കാരം നടന്നതും ഉണ്ടായിരുന്നു. എന്നാല്‍ മുക്കുപണ്ടം തട്ടിപ്പു കേസില്‍ അന്വേഷണം നടത്തിയ പോലീസ് സജീവന്റെ ഭാര്യയുടെ ഫോണില്‍ വന്ന കോള്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ സജീവന്‍ മരിച്ചിട്ടില്ലെന്നു കണ്ടെത്തി. തുടരന്വേഷണത്തിലാണ് ഇയാളെ കൊടൈക്കനാലില്‍ നിന്ന് പിടികൂടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍