ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 18 ഒക്‌ടോബര്‍ 2024 (22:49 IST)
ഇന്ന് വളരെയധികം പ്രചാരത്തിലുള്ള ഒരു സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാര്‍ഡ്. ഇന്ന് എല്ലാര്‍ക്കും വളരെ എളുപ്പത്തില്‍ വിനിമയം നടത്താന്‍ ഇത് വഴി സാധിക്കും. നഗരപ്രദേശമെന്നോ ഗ്രാമപ്രദേശമെന്നോ ഇതിന് വ്യത്യാസമില്ല. എന്നാല്‍ ഇതിന് പിന്നിലെ ദൂഷ്യവശങ്ങള്‍ പലരും ശ്രദ്ധിക്കാറില്ല. ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ഒരാളെ വലിയ കടബാധ്യതയിലേക്ക് തള്ളിവിടാനും ക്രെഡിറ്റ് കാര്‍ഡിനാകും. അതകൊണ്ട് വളരെ ശ്രദ്ധിച്ച് വേണം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍. അതില്‍ പ്രധാനമാണ് ചിലവാക്കുന്ന രീതി. വളരെ എളുപ്പത്തില്‍ സ്വയിപ് ചെയ്യാവുന്നതുകൊണ്ട് തന്നെ പലരും ചിലവാക്കുന്നതിന് ഒരു പരിധി നിശ്ചയിക്കുകയോ അതിന്റെ കണക്ക് നോക്കുകയോ ചെയ്യാറില്ല. 
 
കൃത്യമായി ചിലവാകുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി ഒരു പരിധി നിശ്ചയിക്കുന്നത് വളരെ നല്ല രീതിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റില്ല. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കുന്നത് കഴിവതും കുറയ്ക്കുക. ഏറ്റവും പ്രധാനം കൃത്യസമയത്ത് ബില്ല് അടയ്ക്കുകയെന്നതാണ്. ഇല്ലെങ്കില്‍ ഇത് അധിക ബാധ്യതയ്ക്ക് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article