നിരപരാധിത്വം ബിനീഷ് തെളിയിക്കട്ടെ, കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം

Webdunia
ശനി, 31 ഒക്‌ടോബര്‍ 2020 (12:48 IST)
മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇ‌ഡി അറസ്റ്റ് ചെയ്‌ത സംഭവത്തിൽ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ അകലം പാലിച്ച് സിപിഎം കേന്ദ്ര നേതൃത്വം.
 
ബിനീഷ് തെറ്റ് ചെയ്‌തെങ്കിൽ ബിനീഷ് തന്നെ അതിനെ നേരിടട്ടെ. ഇതിന്റെ പേരിൽ പിതാവ് കൂടിയായ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്നും സി.പി.എം കേന്ദ്ര നേതൃത്വം നിലപാടെടുത്തു. കോടിയേരി എന്തെങ്കിലും തെറ്റ് ചെയ്‌തെങ്കിൽ മാത്രമെ സിപിഎം മറുപടി പറയേണ്ട ആവശ്യമുള്ളു. നിലവിൽ കോടിയേരി ബാലകൃഷ്‌ണനെ വേട്ടയാടുന്നതിൽ പാർട്ടി പ്രതിരോധം തീർക്കും. കേസിന്റെ പേരില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ അത് എതിരാളികളെ സഹായിക്കുമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article