ഒരു അഴിമതിയും വച്ചുവാഴിക്കില്ല, കോടതിയുടെ സ്ഥാനത്ത് മനഃസാക്ഷിയെ സര്‍ക്കാര്‍ സ്ഥാപിക്കില്ല: പിണറായി

അതുല്‍ ജീവന്‍

വ്യാഴം, 29 ഒക്‌ടോബര്‍ 2020 (20:31 IST)
ഒരു ഉദ്യോഗസ്ഥന്‍റെ ചെയ്‌തികളെ സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരില്‍ അഴിമതി ദുര്‍ഗന്ധം എറിഞ്ഞുപിടിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു അഴിമതിയും വച്ചുവാഴിക്കുകയോ കോടതിയുടെ സ്ഥാനത്ത് മനഃസാക്ഷിയെ സ്ഥാപിക്കുകയോ ചെയ്യുന്ന സര്‍ക്കാരല്ല ഇതെന്നും പിണറായി വ്യക്‍തമാക്കി. 
 
ഒരു ഘട്ടത്തിലും നിയമലംഘകരെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. ശിവശങ്കര്‍ വ്യക്‍തിപരമായി നടത്തിയ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിരോധത്തിലാക്കാനാണ് ശ്രമം നടത്തുന്നത്. സ്വര്‍ണക്കടത്തുകേസിലെ പ്രതിയുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന വിവരം ലഭിച്ചയുടന്‍ തന്നെ പദവിയില്‍ നിന്ന് നീക്കിയിരുന്നു. അന്വേഷണം നടത്തി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അന്വേഷണം സ്വതന്ത്രമായി നടക്കട്ടെയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്‍തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍