'ശൈലജയുടെ അത്ര പോരാ'; ആരോഗ്യവകുപ്പ് കൂടുതല്‍ സജീവമാകണമെന്ന് സിപിഎം, വീണാ ജോര്‍ജ്ജിന് വിമര്‍ശനം

Webdunia
വ്യാഴം, 16 ഡിസം‌ബര്‍ 2021 (07:52 IST)
സിപിഎം സമ്മേളനങ്ങളില്‍ ആരോഗ്യവകുപ്പിന് വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് അത്ര മേന്മയില്‍ ഉയര്‍ന്നിട്ടില്ലെന്നുമാണ് സമ്മേളനങ്ങളില്‍ അംഗങ്ങളുടെ വിലയിരുത്തല്‍. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ ആരോഗ്യവകുപ്പില്‍ ഇപ്പോള്‍ ഏകോപനവും കാര്യക്ഷമതയുമില്ല. വീണാ ജോര്‍ജ്ജ് കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article