'പിണറായിയുടെ പൊലീസിനെ കൊണ്ട് സഹികെട്ടു'; ആഭ്യന്തര വകുപ്പിന് സിപിഎമ്മിന്റെ വിമര്‍ശനം

വ്യാഴം, 16 ഡിസം‌ബര്‍ 2021 (07:46 IST)
തിരുവനന്തപുരത്തെ സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ സംസ്ഥാന പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതര വിമര്‍ശനം. പാര്‍ട്ടി നേതാക്കള്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രഖ്യാപിച്ചതോടെ പൊലീസ് ആര്‍.എസ്.എസായി മാറിയെന്നതാണ് പല സമ്മേളനങ്ങളിലുമുയര്‍ന്ന വിമര്‍ശനം. ഒരു പ്രശ്‌നത്തിന് പൊലീസ് സ്റ്റേഷനില്‍ പോയാല്‍ പാര്‍ട്ടി സഖാക്കള്‍ക്ക് രണ്ടിടി കൂടുതല്‍ കിട്ടുന്ന സ്ഥിതിയായെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. പിണറായി വിജയന്‍ നയിക്കുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ അംഗങ്ങള്‍ അക്കമിട്ട് നിരത്തി. പൊലീസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തരവകുപ്പിന് പറ്റുന്നില്ലെന്നും പൊലീസ് അവര്‍ക്ക് തോന്നിയതെല്ലാം ചെയ്യുന്നെന്നും വിമര്‍ശനം ഉയര്‍ന്നു. പൊലീസിന്റെ ഉന്നതതലം മുതല്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കത്തക്ക കാര്യങ്ങളാണ് നടക്കുന്നതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍