കോവിഡ് രോഗി നഴ്‌സിനോട് അപമര്യാദയായി പെരുമാറി, കേസ്

Webdunia
വ്യാഴം, 13 മെയ് 2021 (11:03 IST)
നഴ്‌സിനോട് അപമര്യാദയായി പെരുമാറിയ കോവിഡ് രോഗിക്കെതിരെ കേസെടുത്തു. തൃപ്പൂണിത്തുറയിലാണ് സംഭവം. ഡൊമിസിലിയറി കോവിഡ് സെന്ററില്‍ (ഡിസിസി) നഴ്സിനോട് കോവിഡ് പോസിറ്റീവായ പ്രതി അപമര്യാദയായി പെരുമാറിയതായാണ് പരാതി. പരാതിയെത്തുടര്‍ന്ന് കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരേ ഹില്‍ പാലസ് പൊലീസ് കേസെടുത്തു. എക്സൈസ് എടുത്ത കേസിലെ പ്രതികൂടിയാണിയാള്‍. കഴിഞ്ഞ ദിവസമാണ് സംഭവം. വ്യാജമദ്യവുമായി പിടിയിലായ ഇയാള്‍ക്കെതിരേ എക്സൈസ് കേസെടുത്ത്. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ഇയാളെ ഡോമിസിലറി സെന്ററിലേക്ക് മാറ്റിയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article