നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ അറസ്റ്റിലായത് 1,296 പേര്‍

ശ്രീനു എസ്

വ്യാഴം, 13 മെയ് 2021 (09:43 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2949 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1296 പേരാണ്. 1042 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10,581 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 46 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.  
 
തിരുവനന്തപുരം സിറ്റിയില്‍ മാത്രം 695 പേര്‍ക്കെതിരെ കേസെടുത്തു. 65 പേരാണ് ഇവിടെ അറസ്റ്റിലായത്. ഏഴുവാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം കൊല്ലം സിറ്റിയില്‍ 447പേര്‍ക്കെതിരെ കേസെടുക്കുകയും 52പേരെ അറസ്റ്റുചെയ്യുകയും നാലുവാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരം റൂറലില്‍ ഇന്നലെ 241 വാഹനങ്ങളാണ് പിടിച്ചെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍