രാജ്യത്ത് പുതിയ രോഗികള്‍ 3,62,727; മരണം 4,120

ശ്രീനു എസ്

വ്യാഴം, 13 മെയ് 2021 (10:41 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത് 3,62,727 പേര്‍ക്ക്. കൂടാതെ രോഗം മൂലം 4,120 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,52,181 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,37,03,665 ആയി.
 
ഇതുവരെ രോഗം മൂലം രാജ്യത്ത് 2,58,317 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 37,10,525 സജീവ രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 17.72 കോടിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍