കൂടുതൽ രോഗികൾ മലപ്പുറത്ത്, തിരുവനന്തപുരത്ത് 391 പേർക്ക് രോഗം, തൃശൂരും കോഴിക്കോടും 200ന് മുകളിൽ രോഗികൾ

Webdunia
ചൊവ്വ, 25 ഓഗസ്റ്റ് 2020 (18:12 IST)
സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ മറികടന്ന് മലപ്പുറത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌ത ദിവസം കൂടിയാണിന്ന്. തിരുവനന്തപുരത്ത് ഇന്ന് 391 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ മലപ്പുറത്ത് ഇന്ന് 454 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. തൃശൂർ ജില്ലയിലും കോഴിക്കോടും ഇന്ന് 200ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
 
കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യപെട്ട 454 കേസുകളിൽ 413 എണ്ണം സമ്പർക്കം വഴിയാണ്. തിരുവനന്തപുരത്ത് 378 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 243 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 220 പേർക്കും സമ്പർ‌ക്കം വഴിയാണ് രോഗവ്യാപനം ഉണ്ടായിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നായി 49 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article